Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ത്യയില്‍ UPI സേവനം ആരംഭിച്ച് ഫ്ളിപ്കാര്‍ട്ട്
Flipkart launches UPI service in India

ഇന്ത്യയില്‍ യുപിഐ സേവനം ആരംഭിച്ച് ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട്. ആക്‌സിസ് ബാങ്കുമായി സപകരിച്ചാണ് ആപ്പില്‍ യുപിഐ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ യുപിഐ സേവനം ലഭ്യമാവുക. വൈകാതെ ഐ.ഒ.എസിലേക്കും സേവനമെത്തും. ഓണ്‍ലൈന്‍,ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ക്കായി ഈ സേവനം ഉപയോഗിക്കാം.

കൂടാതെ പണം കൈമാറ്റം ചെയ്യാനും റീചാര്‍ജ് ചെയ്യാനും ബില്‍ പേയ്‌മെന്റുകള്‍ക്കും ഉപയോഗപ്പെടുത്താം. ഗൂഗിള്‍പേ,ഫോണ്‍പേ എന്നീ വമ്പന്‍മാരോടാണ് ഫ്‌ളിപ്കാര്‍ട്ട് യുപിഐയുടെ മത്സരം. ആമസോണ്‍ നേരത്തെ തന്നെ യുപിഐ സേവനം അവതരിപ്പിച്ചിരുന്നു.

ആമസോണ്‍ പേ എന്ന പേരിലുള്ള സേവനം നിരവധിപേര്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. അതേസമയം ഇന്ത്യയില്‍ കോടിക്കണക്കിന് ഉപയോക്താക്കളുള്ള യുപിഐ ആപ്പായ ഫോണ്‍പേ നിലവില്‍ ഫ്‌ളിപ്കാര്‍ട്ടിന് കീഴിലാണ്. 50 കോടിയോളം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും 14 ലക്ഷത്തിലേറെ സെല്ലര്‍മാരും ഫ്‌ളിപ്കാര്‍ട്ടിനുണ്ടെന്നാണ് കണക്കുകള്‍.ഈ യൂസര്‍ബേസ് പുതുതായി ആരംഭിച്ച യുപിഐ സേവനത്തിന് ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ കണക്കുക്കൂട്ടല്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories