Share this Article
News Malayalam 24x7
iphone , iwatch എന്നിവയുടെ ഡിസൈന്‍ വിഭാഗം എക്സിക്യുട്ടീവ് ടാങ് ടാന്‍ കമ്പനി വിടാനൊരുങ്ങുന്നു
iPhone and iwatch design executive Tang Tan is set to leave the company

ആപ്പിളില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. ആപ്പിളിന്റെ ഐഫോണ്‍,ഐവാച്ച് എന്നിവയുടെ ഡിസൈന്‍ വിഭാഗം എക്‌സിക്യുട്ടീവ് ടാങ് ടാന്‍ കമ്പനി വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ആപ്പിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 

നേരത്തെയും ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഐഫോണ്‍ സ്‌ക്രീനിന്റെയും ടച്ച് ഐഡിയുടെയും സാങ്കേതിവിദ്യക്ക് മേല്‍നോട്ടം വഹിക്കുന്ന സ്റ്റീവ് ഹോട്ടെലിങ്ങും കമ്പനിയില്‍നിന്ന് വിരമിക്കുന്നതായായിരുന്നു മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍.  

ആപ്പിള്‍ ഡിസൈന്‍ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയായ ടാനിന് പകരക്കാരനായ അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ എത്തിയേക്കുമെന്നും സൂചനകളുണ്ട്. ടാന്‍ കമ്പനി വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ആപ്പിള്‍ അധികൃതര്‍ തയാറായിട്ടില്ല.മാക് ടീമുകളുടെ ചുമതലയുള്ള ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് എക്സിക്യൂട്ടീവായ കേറ്റ് ബെര്‍ഗെറോണ്‍ ആപ്പിള്‍ വാച്ചിന്റെ ഡിസൈന്‍ ഏറ്റെടുക്കുന്നതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടാനിന്റെ പടിയിറക്കം ആപ്പിളിന് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആപ്പിളിന്റെ പ്രധാന ഉത്പന്നങ്ങളുടെയെല്ലാം നിര്‍ണായക തീരുമാനങ്ങളെടുത്തത് ടാനായിരുന്നു. ആപ്പിള്‍ വാച്ചിന്റെയും എയര്‍പോഡ്സിന്റെയും വളര്‍ച്ചയുടെ പിന്നിലും ടാനായിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories