Share this Article
image
ബഹിരാകാശ പേടകമായ സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവെച്ചതായി നാസ

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനായി ബോയിങ് നിര്‍മിച്ച ബഹിരാകാശ പേടകമായ സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവെച്ചതായി നാസ. സാങ്കേതിക തകരാറാണ് നാസ കാരണമായി പറയുന്നത്.

റോക്കറ്റിന്റെ മുകളിലെ സര്‍വീസ് മൊഡ്യൂളുമായി ബന്ധപ്പെട്ട ഹീലിയം ചോര്‍ച്ചയാണ് കാരണമായി പറയുന്നത്.ബുച്ച് വില്‍മോര്‍,സുനിത വില്യംസുമാണ് പേടകത്തിലെ യാത്രികര്‍.ഏകദേശം ഒരാഴ്ചയാണ് ഇവര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തങ്ങുക.

വിക്ഷേപണനത്തിനായി ആദ്യം നിശ്ചയിച്ചിരുന്നത് മേയ് ആറ് ആയിരുന്നു.പ്രഷര്‍ റഗുലേഷന്‍ വാല്‍വിലെ പ്രശ്‌നത്താല്‍ പിന്നീട് മേയ് 17 ലേക്ക് മാറ്റി.തുടര്‍ന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ വന്നതിനാലാണ് വിക്ഷേപണ തിയ്യതി മേയ് 25 ലേക്ക് മാറ്റിയത്.

സ്റ്റാര്‍ലൈനറിന്റെ വിജയത്തിന് ശേഷം സ്‌പേസ് എക്‌സിനൊപ്പം ബോയിങ്ങിനും രാജ്യാന്ത്ര ബഹിരാകാശ നിലയത്തിലേക്കും ഭാവിയില്‍ നിര്‍മിക്കാനിരിക്കുന്ന ബഹിരാകാശ നിലയങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനാവും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories