Share the Article
News Malayalam 24x7
Kerala Politics
LDF Meeting Today to Discuss Local Election Preparations
LDF യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും എല്‍ഡിഎഫ് യോഗം ഇന്ന് നടക്കും. വൈകീട്ട് നാല് മണിക്ക് എകെജി സെന്ററിലാണ് യോഗം. കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമുള്ള ആദ്യ യോഗമാണ് ഇത്. മന്ത്രിസഭ ഉപസമിതി രൂപീകരിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനാല്‍ സിപിഐ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചേക്കില്ല. അതേസമയം ഏകപക്ഷീയമായി കരാര്‍ ഒപ്പിട്ടത് യോഗത്തില്‍ ഉന്നയിച്ചേക്കും. സിപിഐഎം സംസ്ഥാന നേതൃ യോഗങ്ങളും ഇന്ന് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പിഎം ശ്രീയും ചര്‍ച്ചയ്ക്ക് വന്നേക്കും.
1 min read
View All
CPI Demands Kerala Freeze Agreement, Write to Centre
പിഎം ശ്രീ പദ്ധതി വിവാദം; കരാർ മരവിപ്പിച്ച് കേന്ദ്രത്തിന് കത്ത് നൽകണം കേന്ദ്രസർക്കാരിന്റെ പി.എം.ശ്രീ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും സി.പി.ഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പി.എം.ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിക്കൊണ്ട് കേന്ദ്രത്തിന് കത്തയച്ചാൽ മാത്രമേ ഇന്ന് വൈകുന്നേരം 3:30-ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുകയുള്ളൂ എന്ന് സി.പി.ഐ ഉപാധി വെച്ചതായി റിപ്പോർട്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും തമ്മിൽ തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്.
1 min read
View All
CPIM Leader P J Johnson Joins Congress: A Political Shift in Kerala
CPIM നേതാവ് P J ജോൺസൺ കോൺഗ്രസിൽ കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിട്ടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഐഎം നേതാവ് കോൺഗ്രസിൽ ചേർന്നു. പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റുമായ പി ജെ ജോൺസൺ ആണ് കോൺഗ്രസിൽ ചേർന്നത്. ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പില്‍ നിന്ന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള സംഘടനയിൽ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പി ജെ ജോണ്‍സണ്‍ പറഞ്ഞു. മന്ത്രി എന്നല്ല, എംഎൽഎ ആയിരിക്കാൻ പോലും വീണാ ജോർജിന് യോഗ്യത ഇല്ലെന്നായിരുന്നു ജോണ്‍സന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പിന്നാലെ ജോൺസനെ സിപിഐഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
1 min read
View All
RSS Camp Sexual Abuse
RSS ക്യാമ്പിലെ ലൈംഗിക ചൂഷണം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ് ആർഎസ്എസ് ക്യാമ്പിൽ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ആരോപിച്ച് കോട്ടയം സ്വദേശിയായ ഐടി ജീവനക്കാരൻ ജീവൻ വെളിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. തമ്പാനൂർ പൊലീസാണ് അന്വേഷണം നടത്തുന്നത്. വീഡിയോയിൽ പരാമർശിക്കുന്ന നിതീഷ് മുരളീധരനെ ചോദ്യം ചെയ്തേക്കും. ആത്മഹത്യ ചെയ്ത യുവാവിന്റെ വീട്ടുകാരുടെയും കൂടുതൽ സുഹൃത്തുക്കളുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.
1 min read
View All
 Crucial KPCC Political Affairs Committee Meeting Today in Thiruvananthapuram
നിർണായക KPCC രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നിർണായക കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്ത് ചേരും. ശബരിമല സ്വർണ്ണപ്പാളി വിവാദം യോഗത്തിലെ പ്രധാന അജണ്ടയാകും. വിഷയത്തിൽ സംസ്ഥാന വ്യാപകമായി വിശ്വാസ സംഗമങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടിയിലെ ആലോചന. വ്യാഴാഴ്ച പത്തനംതിട്ടയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കുന്നുമുണ്ട്. കൂടാതെ വെള്ളിയാഴ്ച ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കും പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാരിനെതിരെ സ്വർണ്ണപ്പാളി വിവാദം ആയുധമാക്കാനാണ് കോൺഗ്രസ് തീരുമാനം. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനൊപ്പം കെപിസിസി - ഡിസിസി പുനഃസംഘടന, പതിവാകുന്ന സൈബറിടത്തെ ആക്രമണങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും..
1 min read
View All
 Kerala Assembly Session Begins Today: Will Rahul Mankootathil Attend?
രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ?; നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം. ആരോപണങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ എത്തുമോ എന്നതില്‍ ആകാംഷ തുടരുകയാണ്. മാങ്കൂട്ടത്തില്‍ സഭയിലേക്ക് വരേണ്ട എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എത്തിയാലും പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരിപ്പിടം.. 12 ദിവസത്തെ സമ്മേളനം ഒക്ടോബർ 10 വരെ നീണ്ടുനിൽക്കും. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, പീരുമേട് എം.എൽ.എ വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ന് സഭ പിരിയും.
1 min read
View All
Other News