Share this Article
News Malayalam 24x7
കോൺഗ്രസിന്റെ പോളിസി മേക്കിങ് കനഗോലുവിന്റെ കയ്യിൽ; 'പുതുയുഗ യാത്ര'യെ പരിഹസിച്ച് ബിനോയ് വിശ്വം
 Binoy Viswam

കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യെയും പാർട്ടി നേതൃത്വത്തെയും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്റെ നയരൂപീകരണം (Policy Making) പോലും സുനിൽ കനഗോലുവിന്റെ നിയന്ത്രണത്തിലാണെന്നും, പാർട്ടി പൂർണ്ണമായും അദ്ദേഹത്തിന് കീഴിലായി പോയെന്നും ബിനോയ് വിശ്വം ആരോപിച്ചു. 

കോൺഗ്രസ് ബത്തേരിയിലെ ക്യാമ്പിലെ പ്രധാന ചർച്ചാവിഷയം കനഗോലുവായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് രാഷ്ട്രീയത്തിൽ കനഗോലുവിനുള്ള പാരമ്പര്യം എന്താണെന്ന് ആർക്കും അറിയില്ലെന്ന് പരിഹസിച്ച വിശ്വം, കൂടുതൽ പണം നൽകിയാൽ മറ്റു പാർട്ടികളിലേക്ക് മാറാൻ മടിക്കാത്ത ഉപദേഷ്ടാക്കളുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.


യാത്രയ്ക്ക് നൽകിയിരിക്കുന്ന 'പുതുയുഗ യാത്ര' എന്ന പേര് പോലും ഒരുപക്ഷേ കനഗോലു നിശ്ചയിച്ചതാകാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തമായി ഒരു പേര് പോലും നിശ്ചയിക്കാൻ അവകാശമില്ലാത്ത വിധത്തിൽ കോൺഗ്രസ് പാർട്ടി കനഗോലുവിന് പൂർണ്ണമായും പണയപ്പെടുത്തിയിരിക്കുകയാണെന്നും യു.ഡി.എഫും കോൺഗ്രസും ഈ അവസ്ഥയിലേക്ക് മാറിയെന്നും ബിനോയ് വിശ്വം വിമർശിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories