Share this Article
News Malayalam 24x7
സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; കെ മുരളീധരൻ
muralidharan

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും രോഗികളെ നിലത്തു കിടത്തി ചികിത്സിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആവശ്യമായ കിടക്കകളും മറ്റ് അനുബന്ധ സൗകര്യങ്ങളും അടിയന്തരമായി ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ആശുപത്രികളിൽ അടിയന്തര മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കാൻ ഡി.എം.ഒ (DMO), ഡി.എച്ച്.എസ് (DHS), ഡി.എം.ഇ (DME) തുടങ്ങിയ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശസ്ത്രക്രിയകൾക്ക് ആവശ്യമായ അനസ്തേഷ്യ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും തടസ്സമില്ലാതെ ഒരുക്കണം. ഇതിലൊന്നും യാതൊരു തരത്തിലുള്ള വീഴ്ചയും വരുത്തരുത്. രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ എല്ലാ ആശുപത്രികളിലും കൃത്യമായ ശുചിത്വം ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ വീഴ്ചയെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് തനിക്ക് ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. എന്നാൽ, മുൻപ് നൽകിയ ഇൻജക്ഷന്റെ കാര്യത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകിയുള്ള ഈ റിപ്പോർട്ട് താൻ പൂർണ്ണമായി തള്ളിക്കളയുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2023-ൽ ഇൻജക്ഷൻ എടുത്തതുമായി ബന്ധപ്പെട്ട വസ്തുതകൾ കൂടുതൽ വ്യക്തതയോടെ അന്വേഷിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.എം.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories