രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ വാദം. അതേസമയം രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബര്‍ പൊലീസ് നല്‍കി കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം തുടരുകയാണ്. വെള്ളം മാത്രമാണ് രാഹുല്‍ ഈശ്വര്‍ കുടിക്കുന്നത്.ഡോക്ടര്‍മാര്‍ രാഹുല്‍ ഈശ്വറിനെ നിരീക്ഷിക്കുന്നുണ്ട്. ജില്ലാ ജയിലിലായിരുന്ന രാഹുല്‍ ഈശ്വറിനെ ഇന്നലെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയത്.