Share this Article
News Malayalam 24x7
സ്വന്തം തെറ്റ് മറയ്ക്കാൻ സ്വാതന്ത്ര്യസേനാനികളെ കൂട്ടുപിടിക്കരുത്,നെഹ്രു ഗാര്‍ഹിക പീഡനം നടത്തിയിട്ടില്ല, മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ദീപ്തി മേരി വര്‍ഗീസ്
വെബ് ടീം
posted on 09-03-2026
1 min read
DEEPTHI MARY VARGHESE

കൊച്ചി: ഗാര്‍ഹിക പീഡനം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതായി ഭാര്യയില്‍ നിന്നു തന്നെ പരാതി ലഭിച്ചിട്ടുള്ള മന്ത്രി കെബി ഗണേഷ് കുമാര്‍ അത് ന്യായീകരിക്കാൻ ജവഹര്‍ലാൽ നെഹ്രുവിൻ്റെയും മാധവിക്കുട്ടിയുടെയും പേരുകള്‍ ഉദ്ധരിക്കുന്നത് അപഹാസ്യമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്.

സ്വന്തം തെറ്റ് മറച്ചുവയ്ക്കാൻ സ്വാതന്ത്ര്യസമര സേനാനികളെ കൂട്ടുപിടിക്കരുത്.  ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കും. കേരളവിഷൻ ന്യൂസിൻ്റെ പ്രത്യേക അഭിമുഖ പരിപാടിയായ ട്രൂകോളറില്‍ സംസാരിക്കുകയായിരുന്നു ദീപ്തി മേരി വര്‍ഗീസ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories