Share this Article
News Malayalam 24x7
സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ നിർബന്ധമാക്കുന്നതിന് സ്റ്റേ
വെബ് ടീം
posted on 14-11-2023
1 min read
HIGHCOURT STAYS GOVERNMENT ORDER TO INSTALL SECURITY CAMERA IN BUSES

കൊച്ചി: സംസ്ഥാനത്തെ ബസ്സുകളില്‍ സുരക്ഷാ ക്യാമറ  ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 

സെപ്റ്റംബര്‍ 30ന് അകം സംസ്ഥാനത്തെ ബസ്സുകളില്‍ ക്യാമറ  ഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന കെഎസ്ആര്‍ടിസിയുടെയും വാഹന ഉടമകളുടെയും അഭ്യര്‍ഥന പരിഗണിച്ച് ഇത് പിന്നീട് ഒക്ടോബര്‍ 31വരെ നീട്ടി നല്‍കുകയായിരുന്നു. 

വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ  സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories