Share this Article
News Malayalam 24x7
പാക് ഭീകരബന്ധത്തിന് തെളിവ്; അസറിന്റെ ബന്ധുക്കള്‍ക്ക് പാക് ആദരം
Pakistan Honors Masood Azhar's Relatives

ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ സംസ്‌കാരം പാക് സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ.പാക് ദേശീയ പതാക പുതപ്പിച്ച മൃതദേഹ പേടകങ്ങളുടെ ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംസ്‌കാര ചടങ്ങില്‍ സൈന്യത്തിലെ ഉന്നതരും പങ്കെടുത്തു. 

ഓപ്പറേഷന്‍ സിന്ദുറില്‍ ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് മസൂദിന്റെ കുടുംബാഗങ്ങളും ലഷ്‌കര്‍ കാമാൻഡർമാരും അടക്കം 14 പേര്‍ കൊല്ലപ്പെട്ടത്. ഇന്ത്യക്കെതിരെ നടക്കുന്ന ആക്രമങ്ങളില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് സംസ്‌കാര ചടങ്ങില്‍ സൈനികരുടെ സാന്നിധ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories