സംഗീത സംവിധായകൻ ഇളയരാജയ്ക്ക് ഭാരതരത്നം നൽകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പരമോന്നത പുരസ്‌കാരം നൽകുമെന്നാണ് വിശ്വാസം. തമിഴ്നാടിന്റെ മാത്രം ആവശ്യം അല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.സംഗീത ലോകത്തെ 50 വർഷം പിന്നിടുന്ന ഇളയരാജയ്ക്ക് തമിഴ്നാട് സർക്കാർ സംഘടിപ്പിച്ച ആദരം അർപ്പിക്കുന്ന ചടങ്ങിലാണ് പരാമർശം. അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്തി നടൻ രജനികാന്ത് രംഗത്ത് വന്നതും ശ്രദ്ധേയമായി. ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയ -പുതിയ എതിരാളികൾക്ക് വെല്ലുവിളിയാണെന്നുമായിരുന്നു രജനികാന്തിന്റെ പരാമർശം.