Share this Article
News Malayalam 24x7
പ്രധാനമന്ത്രി ഡൽഹിയിൽ തിരിച്ചെത്തി
narendra modi

രണ്ട് ദിവസത്തെ കുവൈറ്റ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ തിരിച്ചെത്തി. കുവൈറ്റ് ഭരണാധികാരികളുമായുള്ള കൂടികാഴ്ച്ചകൾക്കു ശേഷം ഇന്ത്യയും കുവൈറ്റും തമ്മിൽ നിരവധി സുപ്രധാനമായ കരാറുകളിൽ  ഒപ്പുവെച്ചു.



മാസപ്പടിക്കേസ്; സിഎംആര്‍എലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും


വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിമായുള്ള ഇടപാടില്‍ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

സിഎംആര്‍എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ് ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു.

എക്‌സാലോജികിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്‌ഐഒ ആരോപിച്ചു.

ഇക്കാര്യങ്ങളില്‍ സിഎംആര്‍എല്‍ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള ഷോണ്‍ ജോര്‍ജിന്റെ അപേക്ഷയിലും വാദം കേള്‍ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories