Share this Article
News Malayalam 24x7
തമിഴ്‌നാട്ടില്‍ വ്യാജ മദ്യ ദുരന്തം;16 പേര്‍ മരിച്ചു, അമ്പതോളം പേര്‍ ഗുരുതരാവസ്ഥയില്‍
വെബ് ടീം
posted on 15-05-2023
1 min read
Tamilnadu Hooch Tragedy; 16 Death, 7 Arrested

തമിഴ്‌നാട്ടില്‍ വ്യാജ മദ്യ ദുരന്തം. ചെങ്കല്‍പേട്ടിലും വില്ലുപുരത്തുമായി 16 പേര്‍ മരിച്ചു. അമ്പതോളം പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായി



തമിഴ്‌നാട്ടില്‍ രണ്ടിടങ്ങളിലായി നടന്ന വ്യാജമദ്യദുരന്തത്തില്‍ മരണം 13 ആയി. ചെങ്കല്‍പേട്ടില്‍ എട്ട് പേരും വില്ലുപുരത്ത് അഞ്ച് പേരുമാണ് വിഷമദ്യം കഴിച്ച് മരിച്ചത്. അമ്പതിലേറെ പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏഴ് പേര്‍ കസ്റ്റഡിയിലായതായാണ് വിവരം. അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങളുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍സ്‌പെക്ടര്‍മാരായ അരുള്‍ വടിവളകന്‍, ശിവരുനാഥന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ തീപന്‍, മരിയ സോബി മഞ്ജുള എന്നിവരടക്കം ഏഴ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം മരിച്ചവരുടെ കുടുംബള്‍ക്ക് 10 ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories