Share this Article
Union Budget
സൗദിയിൽ മാസപ്പിറ കണ്ടു; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ
വെബ് ടീം
posted on 29-03-2025
1 min read
eid

ദുബായ്: ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഈദുൽ ഫിത്​ർ ഞായറാഴ്ച. ശനിയാഴ്‌ച വൈകീട്ട്​ സൗദി മധ്യപ്രവിശ്യയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന്​ സൗദിയിലാണ്​ പെരുന്നാൾ ആദ്യം പ്രഖ്യാപിച്ചത്​. തുടർന്ന്​ യു.എ.ഇ, ഖത്തർ, കുവൈത്ത്​, ബഹ്​റൈൻ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു.ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശനിയാഴ്‌ച റമദാൻ 29 പൂർത്തിയായതിനാൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ രാജ്യങ്ങളിൽ വിശ്വാസികളോട്​ ആഹ്വാനം ചെയ്തിരുന്നു. അതേസമയം ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ​ റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കുമെന്ന്​ ഒമാൻ ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.റമദാൻ 29 ശനിയാഴ്ച എല്ലാ ഗൾഫ്​ രാജ്യങ്ങളിലും മാസപ്പിറ ദർശിക്കുന്നതിന്​ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിൽ നിന്ന്​ വ്യത്യസ്തമായി ഒരു ദിവസം നേരത്തെയാണ്​ ഗൾഫിൽ റമദാൻ ആരംഭിച്ചത്​. കേരളത്തിൽ ശവ്വാൽ മാസപ്പിറവി പ്രഖ്യാപനം ഞായറാഴ്ചയുണ്ടാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories