Share this Article
Union Budget
സി.പി.ഐ.എം - ബി.ജെ.പി സംഘർഷം: വടകര പുതുപ്പണത്ത് സി.പി.ഐ.എം ഹർത്താൽ
Hartal

കോഴിക്കോട് വടകര പുതുപ്പണത്ത് സി. പി. ഐ.എം  ഹർത്താൽ. ഇന്നലെ രാത്രി സിപിഐഎം -ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. അതിനിടെ മൂന്ന് സിപിഐഎം പ്രവർത്തകർക്ക് കുത്തേറ്റു. പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെഎം ഹരിദാസൻ, വെളുത്ത മല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പാർട്ടി പ്രവർത്തകൻ ബിബേഷ് എന്നിവർക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു രണ്ടു പേരെ വടകരയിലെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പുതുപ്പണം വെളുത്ത മല വായനശാലയുടെ മേൽക്കൂരയിലെ ഷീറ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അതിനെ തുടർന്നാണ് ഇന്ന് ഹർത്താൽ. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories