Share this Article
News Malayalam 24x7
മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് 20 കോടി രൂപയുടെ വസ്തുക്കളെന്ന് അഭിഭാഷകൻ
വെബ് ടീം
4 hours 22 Minutes Ago
1 min read
monson mavunkal

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം. കൊച്ചി കലൂരിലെ വാടകവീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലായിരുന്നു. പരോളിലുള്ള മോൻസണുമായി പൊലീസ് ഈ വീട്ടിൽ പരിശോധന നടത്തുകയാണ്.

നഷ്ടപ്പെട്ടത് 20 കോടിയുടെ വസ്തുക്കൾ എന്ന് അഭിഭാഷകൻ വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിലാണ് മോഷണം നടന്നത്. സിസിടിവി പൊളിച്ചുമാറ്റിയാണ് മോഷണം നടന്നിരിക്കുന്നത്. വീടിൻറെ ഉടമസ്ഥർ പരാതി നൽകിയിട്ടുണ്ട്. മോൻസൻ മാവുങ്കലും പരാതി നൽകുമെന്ന് മോൻസന്റെ അഭിഭാഷകൻ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories