Share this Article
News Malayalam 24x7
പാക് സൈന്യത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ
youtube

പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാക് സൈന്യത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി.പാക് നടമാരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും വിലക്ക്. പഹല്‍ഗാം ഭീകരാക്രമണത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും നിര്‍ണായക യോഗങ്ങള്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും സാഹചര്യം വിലയിരുത്തും. ഭീകര വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യക്ക്  ഒപ്പമെന്ന് ആവർത്തിച്ച് അമേരിക്ക. 26 പേരുടെ ജീവനെടുത്ത ഭീകരർക്കായി തിരച്ചിൽ ഊജ്ജിതമാക്കി സൈന്യം.

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നടപടി ഇന്ത്യ കടുപ്പിക്കുകയാണ്. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories