ഇസ്രയേൽ ഉപരോധത്തെ തുടർന്ന് ഗാസയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പട്ടിണി കിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങള്‍. ഇതോടെ കൊടുംപട്ടിണിയിൽ 80 കുട്ടികളടക്കം 111 പേരാണ് ഗാസയിൽ മരിച്ചത്. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു. ഗാസയിൽ അടിയന്തരമായി ഇടപെടണമെന്ന് നൂറിലേറെ സന്നദ്ധസംഘടനകളും മനുഷ്യാവകാശസംഘടനകളും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗാസ വലിയ മാനുഷിക ദുരന്തത്തിന്റെ കേന്ദ്രമാകുമെന്ന് മുന്നറിപ്പും നൽകിട്ടുണ്ട്.