വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിലാണ് 'മീറ്റ് ദി പ്രസ്' പരിപാടി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായി സംവദിക്കും.
തിരഞ്ഞെടുപ്പ് പ്രചാരണത്തോടൊപ്പം സമകാലിക രാഷ്ട്രീയ വിവാദങ്ങളും ചർച്ചയായേക്കും. ശബരിമല സ്വർണപ്പാലിക്കേസ്, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നിർണ്ണായകമാകും. സ്വർണപ്പാലിക്കേസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ. പത്മകുമാർ, മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസു എന്നിവർ അറസ്റ്റിലായത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി ലഭിച്ചത് മുഖ്യമന്ത്രിക്കായിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടക്കും. നാളെ തൃശ്ശൂരിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.