നടി ആക്രമിക്കപ്പെട്ട കേസില്‍ സർക്കാർ അതിജീവിതക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും അതാണ് സിപിഐഎം നിലപാടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗൂഢാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും ഇത്തരം കേസുകളില്‍ തെളിവുകള്‍ ശേഖരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്നും പക്ഷേ അത് കൃത്യമായ രീതിയില്‍ തെളിയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ദിലീപിന്റെ പ്രതികരണത്തിന് പ്രസക്തിയില്ല. എല്ലാ ക്രിമിനലുകളേയും നേരിട്ട് കൊണ്ടാണ് പൊലീസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേസിൽ ഗൂഡാലോചന തെളിയിക്കുന്നതിന് അപ്പീല്‍ പോവുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.