Share this Article
News Malayalam 24x7
വാഹനാപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈനിന് പരിക്ക്
Shine Tom Chacko's Father Passes Away in Fatal Accident

നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഷൈനിന്റെ പിതാവ് സി.പി ചാക്കോ മരിച്ചു. ഷൈന്‍ ടോം ചാക്കോയ്ക്കും അമ്മയ്ക്കും പരിക്കേറ്റു. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍പില്‍ പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുലര്‍ച്ചെ ബംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഷൈനിന്റെ രണ്ടുകൈകള്‍ക്കും പരിക്കേറ്റതായും പറയുന്നു. പരിക്കേറ്റവര്‍ പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories