Share this Article
News Malayalam 24x7
ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; കമ്പനിക്കെതിരെ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍
Uttarakhand Helicopter Crash

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഹെലികോപ്റ്റര്‍ കമ്പനിക്കെതിരെ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. ഓപ്പറേഷണല്‍ മാനേജരടക്കം 2 പേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഹെലികോപ്റ്റര്‍ പറന്നുയരാന്‍ അനുവദിച്ച സമയത്തിനേക്കാള്‍ 50 മിനിറ്റ് മുമ്പ് ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്തുവെന്നാണ് വിവരം. പ്രദേശത്ത് കാര്‍മേഖവും മൂടല്‍മഞ്ഞും നിറഞ്ഞിരുന്നു. കാലാവസ്ഥ പ്രതികൂലമാണെന്ന് അറിഞ്ഞിട്ടും സര്‍വീസ് നടത്തിയെന്നത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories