ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ആദ്യത്തെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി നിരസിച്ചു.
തുടർച്ചയായ ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. പ്രത്യേക അന്വേഷണ സംഘം എം.എൽ.എയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വവും രാഹുലിനെ കൈവിട്ട സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ അദ്ദേഹം തീരുമാനിച്ചത്.