Share this Article
News Malayalam 24x7
മഅദനി കേരളത്തിലെത്തി; ഉത്തരവ് ‘നീതിപീഠത്തിന്റെ യശസ് ഉയർത്തുന്നതെന്ന് പ്രതികരണം
വെബ് ടീം
posted on 20-07-2023
1 min read
MADANI ARRIVED IN TRIVANDRUM

തിരുവനന്തപുരം: സുപ്രീം കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നൽകിയതിനെ  തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മഅദനി കേരളത്തിൽ എത്തി. ബെംഗ്ലുരുവില്‍ നിന്നും  തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅദനി  റോഡ് മാര്‍ഗം കരുനാഗപ്പള്ളിയിലേക്ക് പോയി. 

അൻവാർശേരിയിലെ വസതിയിൽ കഴിയുന്ന രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും. സുപ്രീംകോടതി നേരത്തെ കർശന ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകിയിരുന്നു. നീതിന്യായ സംവിധാനത്തിന്റെ യശസ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്നും കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ അടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടാതായും  മദനി പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories