Share this Article
News Malayalam 24x7
പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തി ക്രൈംബ്രാഞ്ച്
Exam Paper Leak Source Found by Crime Branch

സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോർച്ചയുടെ ഉറവിടം കണ്ടെത്തി. മലപ്പുറം മേൽമുറി മഅദിൻ അൺ എയ്ഡഡ് സ്കൂളിളെ പ്യൂൺ അബ്ദുൾ നാസറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരീക്ഷയുടെ തലേന്ന് കേസിലെ രണ്ടാം പ്രതി ഫഹദിന് വാട്സ് ആപ്പിൽ അയച്ചു കൊടുക്കുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് എസ് .പി കെ.കെ മൊയ്തീൻ കുട്ടി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ രണ്ടാം സെമിയില്‍ ഇന്ന് ദക്ഷിണാഫ്രിക്ക- ന്യൂസിലാന്‍ഡ് പോരാട്ടം

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ രണ്ടാം സെമിയില്‍ ഇന്ന് ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡ് പോരാട്ടം. ഉച്ചയ്ക്ക് രണ്ടരയക്ക് ലാഹോറിലാണ് മത്സരം. ഗ്രൂപ്പില്‍ ഒന്നാമതായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം ന്യൂസിലാന്‍ഡും പുറത്തെടുത്തിരുന്നു.

ടെംമ്പ ബാവുമ  നയിക്കുന്ന പ്രോട്ടീസ് നിരയില്‍ ബാവുമയ്ക്കൊപ്പം റിയാന്‍ റിക്കല്‍റ്റന്‍, എയ്ഡന്‍ മാര്‍ക്രം, കാഗീസോ റബദ തുടങ്ങിയ താരങ്ങളാണ്കരുത്ത്. മിച്ചല്‍ സാന്റനര്‍ നയിക്കുന്ന കിവീസ് നീരയില്‍ കെയിന്‍ വില്യംസണ്‍, വില്‍ യംഗ്, രച്ചിന്‍ രവീന്ദ്ര, മാറ്റ് ഹെന്റി ഉള്‍പ്പെടെ താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് കാഴ്ച വെച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories