Share this Article
News Malayalam 24x7
നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് അനുമതി; 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി
വെബ് ടീം
posted on 06-07-2023
1 min read
kerala niyamasbha conflict-court has given permission for further investigation, 60 days time

തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിന്റെ തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി സര്‍ക്കാരിന് അനുമതി നല്‍കി. കേസ് വിചാരണയ്‌ക്കെടുക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് തുടരന്വേഷണത്തിന് അനുമതി തേടി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മൂന്ന് ആഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മന്ത്രി വി. ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ തുടങ്ങിയവരടക്കം ആറു പ്രതികളാണ് കേസിലുള്ളത്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories