സെക്രട്ടേറിയറ്റിന് മുന്നിൽ 266 ദിവസമായി നടന്നുവന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരം അവസാനിച്ചു. ഇത് ഭരണകൂടത്തിന് മേൽ നേടിയ വിജയമാണെന്ന് ആശാ പ്രവർത്തകർ അഭിപ്രായപ്പെട്ടു. ആദ്യദിനം മുതൽ നേരിടേണ്ടി വന്ന പരിഹാസങ്ങളും വിമർശനങ്ങളും ഊർജ്ജമാക്കി മാറ്റിയാണ് ആശാ പ്രവർത്തകർ സമരം മുന്നോട്ട് നയിച്ചത്. തൊഴിലാളി പ്രസ്ഥാനത്തെ വെല്ലുവിളിച്ച പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് ആശാ വർക്കർമാർ നടത്തിയ സമരം സ്ത്രീ തൊഴിലാളി പോരാട്ട ചരിത്രത്തിൽ എന്നും കരുത്ത് പകരുന്ന ഒന്നായിരിക്കും.
പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ പ്രഖ്യാപിക്കുക, മിനിമം കൂലി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇനിയും ബാക്കിയുണ്ട്. ഈ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശാ പ്രവർത്തകർ വ്യക്തമാക്കി.
2025 മാർച്ച് 20-ന് രാപ്പകൽ സമരം ആരംഭിക്കുമ്പോൾ 5 മാസത്തെ ഓണറേറിയം കുടിശികയായിരുന്നു. മഴയിലും വെയിലിലും പ്രതികൂല സാഹചര്യങ്ങളിലും തളരാത്ത പോരാട്ടവീര്യം പ്രകടിപ്പിച്ചുകൊണ്ടാണ് 266 രാപ്പകലുകൾ അവർ കടന്നുപോയത്.
ആശാ വർക്കർമാരുടെ യഥാർത്ഥ സേവനം എന്തെന്ന് നിർവചിച്ച് സർക്കുലർ പുറത്തിറങ്ങി. 2021-ലെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ഓണറേറിയവും ഉൾപ്പെടുത്തിയാണ് ഇത് പുറത്തിറക്കിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ