Share this Article
News Malayalam 24x7
വിദേശവിദ്യാര്‍ത്ഥികള്‍ക്ക് നേരെ വീണ്ടും നടപടികളുമായി ട്രംപ് ഭരണകൂടം
Trump

വിദേശവിദ്യാര്‍ഥികള്‍ക്ക് നേരെ വീണ്ടും നടപടികളുമായി ട്രംപ് ഭരണകൂടം. വിദേശവിദ്യാര്‍ഥികള്‍ക്കുള്ള വിസാ ഇന്റര്‍വ്യൂ താല്‍ക്കാലികമായി മരവിപ്പിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച ഉത്തരവിലാണ് നിര്‍ദേശമുള്ളത്. എഫ്, എം, ജെ വിഭാഗത്തില്‍ വിസയ്ക്ക് അപേക്ഷിച്ചവരുടെ ഇന്റര്‍വ്യൂവിനാണ് ഇത് ബാധകമാകുക. നടപടിയില്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കുന്നതുവരെ പുതിയ വിസകള്‍ പരിഗണിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാര്‍ഥികളുടെ സമൂഹമാധ്യമങ്ങളുടെ നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശമുണ്ട്. അതേസമയം ഇന്റര്‍വ്യൂ അപ്പോയിന്‍മെന്റ് ലഭിച്ചവര്‍ക്ക് നടപടി ബാധകമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories