Share this Article
News Malayalam 24x7
വയനാട് ബാണാസുര സാഗര്‍, പാലക്കാട് മലമ്പുഴ, ഡാമുകള്‍ തുറന്നു
dam

വയനാട് ബാണാസുര സാഗര്‍, പാലക്കാട് മലമ്പുഴ, ഡാമുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാം തുറന്നത്. ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാണ് തുറന്നത്. ഘട്ടം ഘട്ടമായി 50 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഡാമില്‍ നിന്ന് തുറന്നുവിടുക. കബനി നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മലമ്പുഴ  ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories