Share this Article
News Malayalam 24x7
കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; പ്രതികളെ ഇന്ന് ചോദ്യം ചെയ്യും
K. J. Shyne

സംസ്ഥാനത്തെ പ്രമുഖ അധ്യാപിക കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതികളായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണനെയും, മുൻ അഡീഷണൽ സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ കെ എം ഷാജഹാനെയും ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് ഇവരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തത്.

ഇന്ന് എറണാകുളം റൂറൽ സൈബർ പോലീസിന് മുന്നിൽ ഹാജരാകാൻ ഗോപാലകൃഷ്ണനും കെ എം ഷാജഹാനും ഉൾപ്പെടെ മൂന്നു പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാവിലെയാണ് ഗോപാലകൃഷ്ണന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്.തുടർന്ന് കെ എം ഷാജഹാന്റെയും യാസറിന്റെയും വീടുകളിലും റെയ്ഡ് നടത്തി.ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

പിടിച്ചെടുത്ത ഫോണുകളിൽ നിന്നാണോ സൈബർ ആക്രമണ പോസ്റ്റുകൾ ഇട്ടതെന്നും, സൈബർ ആക്രമണത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ കേസിൽ അന്വേഷണം അതിവേഗമാണ് പുരോഗമിക്കുന്നത്. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളിൽ സാധാരണയായി ഇത്രയും വേഗത്തിൽ പുരോഗതി ഉണ്ടാകാറില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഹാജരായില്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.നോട്ടീസ് നൽകിയപ്പോൾ ഗോപാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല, എന്നാൽ കെ എം ഷാജഹാൻ വീട്ടിലുണ്ടായിരുന്നു.

ഈ കേസ് കേരളത്തിൽ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുകയും, സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണത്തിന്റെ ഫലങ്ങൾ എന്തായിരിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories