അമൃത്സറില്‍ നിന്ന് യുകെയിലെ ബിര്‍മിംഗ്ഹാമിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യു.കെയില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ എമര്‍ജന്‍സി ടര്‍ബൈന്‍ വിന്യസിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിലത്തിറക്കേണ്ടി വന്നത്.
വിമാനത്തിലെ എന്‍ജിനുകള്‍ നിലയ്ക്കുമ്പോഴോ, ഇന്ധനം തീരുമ്പോഴോ സ്വയം പ്രവര്‍ത്തനം തുടങ്ങുന്ന സംവിധാനമാണ് എമര്‍ജന്‍സി ടര്‍ബൈന്‍. എന്തുകൊണ്ടാണ് ഇത് വിന്യസിക്കപ്പെട്ടത് എന്നതില്‍ പരിശോധന തുടരുകയാണെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
പ്രാഥമിക പരിശോധനയില്‍ വിമാനത്തിന്റെ എന്‍ജിനുകളും ഇലക്ട്രിക്കല്‍ ഹൈഡ്രോളിക് സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണെന്ന് കണ്ടെത്തി. ബര്‍മിംഗ്ഹാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സര്‍വീസ് റദ്ദാക്കുകയും യാത്രക്കാര്‍ക്കുള്ള ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണെന്നും എയര്‍ ഇന്ത് വ്യക്തമാക്കി.