ബലാത്സംഗക്കേസില്‍ ജനതാദള്‍ എസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കോടതി തയ്യാറായില്ല. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
പ്രജ്വലിനെതിരായ ആരോപണങ്ങള്‍ ഗൗരവമുളളതാണെന്ന് രേവണ്ണയുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും കോടതിയുടെ ചോദ്യത്തിന് മറുപടിയായി സമ്മതിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രജ്വല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകരും വീട്ടുജോലിക്കാരും അടക്കം നിരവധി സത്രീകളെ ബലാത്സംഗം ചെയ്‌തെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് രേവണ്ണയ്ക്ക് എതിരായ കേസ്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.