ടിവികെ നേതാവും നടനുമായ വിജയ്‌യുടെ കരൂരിലെ പര്യടത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. ഉണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.