Share this Article
News Malayalam 24x7
യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖത്ത് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി
Israel launched an airstrike on a Houthi-controlled port in Yemen

യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖത്ത് ഇസ്രയേല്‍ വ്യോമാക്രമണം. ഹുദൈദ തുറമുഖത്താണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. കനത്ത നാശനഷ്ടമുണ്ടായെന്നും എണ്‍പതോളം പേര്‍ക്ക് പരിക്കുണ്ടെന്നും ഹൂതികള്‍ അറിയിച്ചു. നിരന്തരം തുടരുന്ന പ്രകോപനത്തിന് മറുപടിയാണെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.

ഇറാന്റെ പിന്തുണയോടെ മദ്ധ്യപൂര്‍വ ദേശത്ത് നിലകൊള്ളുന്ന മറ്റ് സായുധ സംഘങ്ങള്‍ക്ക് കൂടിയുള്ള ഭീഷണിയാണ് ഇതെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. എഫ് 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു.

തുറമുഖത്ത് നാല് കപ്പലുകള്‍ ആക്രമണം നടന്ന സമയത്തുണ്ടായിരുന്നു. അതേസമയം ആക്രമണത്തില്‍ തങ്ങള്‍ പങ്കാളിയല്ലെന്ന് അമേരിക്കന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories