Share this Article
image
രാഹുല്‍ ഗാന്ധിക്ക് പാട്‌ന കോടതിയുടെ നോട്ടിസ്
വെബ് ടീം
posted on 01-04-2023
1 min read

വിവാദമായ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് പാട്‌ന കോടതിയുടെയും നോട്ടിസ്. ഏപ്രില്‍ 12ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം. ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസെടുത്തിരിക്കുന്നത്.

ബി.ജെ.പി എംപി സുശീല്‍ കുമാര്‍ മോദിയുടെ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് വിവാദമായത്. 'എല്ലാ കള്ളന്മാരുടേയും പേര് മോദിയെന്ന് ആയതെങ്ങനെ' എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസെടുത്തിരിക്കുന്നത്.

കേസില്‍ രാഹുല്‍ ഗാന്ധി നേരത്തെ ജാമ്യമെടുത്തിരുന്നു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, പ്രചാരണ തിരക്ക് ചൂണ്ടിക്കാട്ടി രാഹുല്‍ നേരിട്ടു ഹാജരാകാന്‍ സാവകാശം തേടിയേക്കുമെന്നാണ് സൂചന. 

സമാനമായ കേസില്‍ മാര്‍ച്ച് 24ന് രാഹുല്‍ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് മാര്‍ച്ച് 25ന് ഉത്തരവും ഇറങ്ങി. ഈ വിധിയില്‍ മേല്‍കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചും അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കോണ്‍ഗ്രസിന്റെ ഒരു മാസം നീണ്ട പ്രതിഷേധ പരിപാടി ജയ് ഭാരത് തുടരുകയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories