ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതി പരിഗണിക്കുകയും, അന്വേഷണം തൃപ്തികരമെന്ന് വിലയിരുത്തുകയും ചെയ്തു. ഇത് ഗൗരവമുള്ള സംഭവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന SITയുടെ ആവശ്യം കോടതി അംഗീകരിച്ചു.
വാതിൽപടിയുടെ തൂക്കം പരിശോധിക്കണമെന്നും, വാതിൽപടിയിൽ സ്വർണ്ണം പൂശിയതിൽ ക്രമക്കേടുണ്ടെന്നും SIT കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം ബോർഡിന്റെ മിനിറ്റ്സ് ബുക്കിൽ ക്രമക്കേടുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി SITക്ക് ആറ് ആഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെയും മറ്റ് ഉദ്യോഗസ്ഥരെയും കോടതി വിളിച്ചുവരുത്തിയിരുന്നു. എഡിജിപി എസ്. വെങ്കിടേഷ്, എസ്പി ശശിധരൻ എന്നിവരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. അന്വേഷണം പൂർത്തിയാക്കാനുള്ള നടപടികൾ SITയുടെ ഭാഗത്തുനിന്ന് ഊർജ്ജിതമായി നടന്നുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ