Share this Article
KERALAVISION TELEVISION AWARDS 2025
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ ഉള്ള 7 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Today, the High Court will consider the bail plea of ​​the 7 remanded accused in Siddharth's death

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടെടുത്ത കേസിൽ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കീഴ്ക്കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത് .

പഠനകാലയളവും അക്കാദമിക് മികവുകളും പരിഗണിക്കണമെന്നും ഏത് ഉപാധികളും  അനുസരിക്കാമെന്നുമാണ് ജാമ്യാപേക്ഷയിലുള്ളത്.  കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചി മുറിയിൽ മരിച്ച നlലയിൽ കണ്ടെത്തിയത്.എസ്.എഫ്.ഐ പ്രവർത്തകരായ പ്രതികളുടെ ക്രൂര മർദ്ദനത്തെ തുടർന്നാണ് മരണമെന്നാണ് ആരോപണം. ഏഴ് പ്രതികളാണ് ഹൈക്കോടതിയിൽ ജാമ്യാപെക്ഷയുമായി സമീപിച്ചിട്ടുള്ളത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories