പ്രമുഖ റാപ്പ് ഗായകനായ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇമെയിൽ വഴി പരാതി നൽകി. 2020-21 കാലഘട്ടത്തിൽ വേടൻ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് പരാതിക്കാരായ യുവതികൾ. ഇവർ നേരത്തെയും വേടനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇമെയിൽ വഴിയുള്ള പരാതിക്ക് പുറമെ, മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകാനും യുവതികൾ ശ്രമിക്കുന്നതായാണ് വിവരം.
പരാതി ലഭിച്ച സാഹചര്യത്തിൽ, ഇത് തുടർനടപടികൾക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി അന്വേഷണം നടത്താനാണ് സാധ്യത. ഗാനരചയിതാവും റാപ്പറുമായ വേടൻ മുൻപും ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്.