രാജസ്ഥാനിൽ കാറിൽ നടത്തിയ പരിശോധനയിൽ 150 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടി. കാറിൽ സൂക്ഷിച്ചിരുന്ന 150 കിലോ അമോണിയം നൈട്രേറ്റ് ആണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ഏത് ആവശ്യത്തിനാണ് ഇത്രയും അളവിൽ സ്ഫോടകവസ്തുക്കൾ കടത്തിക്കൊണ്ടുവന്നതെന്നോ, അറസ്റ്റിലായവർക്ക് പുറമെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നോ ഉള്ള കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.സംസ്ഥാനത്ത് സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനിടെയാണ് കാറിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവം പുറത്തുവരുന്നത്.