പുതുക്കിയ റാങ്ക് പട്ടിക സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍. റാങ്ക് പട്ടിക പുതുക്കിയത് നീതി നിഷേധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പ്രോസ്‌പെക്ടസ് റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മാര്‍ക്ക് ഏകീകരണത്തിന് പുതിയ സമവാക്യം ഉപയോഗിച്ച് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പഴയ സമവാക്യം ഉപയോഗിച്ചുള്ള പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതില്‍ വലിയ തിരിച്ചടിയാണ് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്നത്.