ദുബായ്: മദീനയ്ക്ക് സമീപം 45 ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത് ഒരാൾ മാത്രം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ ഷോയബ് (24) ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഡ്രൈവറുടെ അടുത്ത് ഇരിക്കുകയായിരുന്നു ഇയാൾ. നിലവിൽ ആശുപത്രിയിലുള്ള ഇയാളുടെ ആരോഗ്യനിലയെപ്പറ്റി കൃത്യമായ റിപ്പോർട്ടുകൾ വന്നിട്ടില്ല.
തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെയാണ് മക്കയിൽനിന്നു മദീനയിലേക്കു തീർഥാടകരുമായി പോകുകയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചത്. ഹൈദരാബാദിൽനിന്നുള്ള ഉംറ തീർഥാടകരായിരുന്നു ബസിൽ. മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.