സംസ്ഥാനത്ത് പ്രളയസാധ്യത മുന്നറിയിപ്പ്. പത്തനംതിട്ട മണിമലയാറില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍, കബനി എന്നീ നദീകളില്‍ യെല്ലോ അലർട്ടാണ്. മൂലത്തറ റെഗുലേറ്ററിന്റെ 2 ഷട്ടറുകള്‍ തുറന്നതിനാല്‍ ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. നദികളില്‍ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.