Share this Article
Union Budget
3 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് നാളെ (ജൂൺ 3) അവധി; കുട്ടനാട്ടിലും വിദ്യാലയങ്ങൾക്ക് അവധി; ജൂൺ 15നുള്ള നീറ്റ് പിജി പരീക്ഷ മാറ്റി
വെബ് ടീം
posted on 02-06-2025
1 min read
holiday

കോട്ടയം,പത്തനംതിട്ട, ആലപ്പുഴ  ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് നാളെ (ജൂൺ 3) അവധി.ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ  വിദ്യാലയങ്ങൾക്ക് നാളെ(ജൂൺ 3) അവധി.അവധി പ്രൊഫഷണല്‍ കോളേജുകള്‍ക്കും ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. പുറക്കാട് പഞ്ചായത്തിലും വിദ്യാലയങ്ങൾക്ക് അവധിയാണ്.  

ജൂൺ 15നു നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി വച്ചിട്ടുണ്ട്. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ  ഉള്ള ക്രമീകരണങ്ങൾക്ക് ആയാണ് പരീക്ഷ മാറ്റിയത്.ഒരുഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.രണ്ട് ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തുന്നത് സ്വേഛാപരമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) യോട് കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടു ഷിഫ്റ്റിലായി രണ്ട് ചോദ്യപ്പേപ്പറുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തുമ്പോള്‍ അതിന് ഏക സ്വഭാവം ഉണ്ടാവില്ല. രണ്ടു ചോദ്യപ്പേപ്പറുകള്‍ ഒരേപോലെ ബുദ്ധിമുട്ടേറിയതോ എളുപ്പമോ ആണെന്ന് ഒരിക്കലും പറയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories