Share this Article
News Malayalam 24x7
വാഹനാപകടത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു
വെബ് ടീം
posted on 24-06-2023
1 min read
Ramamangalam panchayath president dies in accident.

കൊച്ചി : രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോർജ് കൊല്ലത്ത് അപകടത്തിൽ മരിച്ചു. കൊല്ലം കല്ലുവാതുക്കലിലാണ് അപകടമുണ്ടായത് . പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.പഞ്ചായത്തിന്റെ ആവശ്യത്തിനായി തിരുവനന്തപുരത്ത് പോയി മടങ്ങുമ്പോഴാണ് അപകടം. കോഴിക്കോടേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്ത് വാഹനം കൂട്ടിയിടിച്ചായിരുന്നു അപകടം.

സംഭവ സ്ഥലത്ത് വച്ചുതന്നെ ജോർജ് മരിച്ചു. പാരിപ്പള്ളി ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം രാമമംഗലത്ത് എത്തിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories