Share this Article
News Malayalam 24x7
ഡോക്ടര്‍ സിസ തോമസിന്റെ പെൻഷൻ ഹർജി: സർക്കാരിന് തിരിച്ചടി
Dr. sisa Thomas

സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസാ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം പിടിച്ചുവച്ച സര്‍ക്കാരിന് തിരിച്ചടി.രണ്ടാഴ്ചയ്ക്കകം മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആനുകൂല്യ പിടിച്ചുവച്ച നടപടി അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ നടപടി അനുചിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.അച്ചടക്ക നടപടി നിലവിലുണ്ടെന്ന സര്‍ക്കാര്‍ നിലപാട് കോടതി തള്ളി.

ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് പെന്‍ഷന്‍ ആനുകൂല്യം നല്‍കാന്‍ ഉത്തരവിട്ടത്.പെന്‍ഷന്‍ തടഞ്ഞതില്‍ കോടതി സര്‍ക്കാരിനെ വാദത്തിനിടെ രുക്ഷമായി വിമര്‍ശിച്ചിരുന്നു.സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വിസി യായിചുമതല ഏറ്റതാണ് സിസ തോമസിന്റെ ആനുകുല്യം തടയാന്‍ കാരണം. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സിസ തോമസിനെനിയമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories