Share this Article
News Malayalam 24x7
ജെഎസ്‌കെയുടെ റിലീസുമായി ബന്ധപ്പെട്ട കേസ് ; സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി കേരള ഹൈക്കോടതി
Kerala High Court Questions Censor Board Over Suresh Gopi's JSK Release Case

സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി കേരള ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. നേരത്തെയും സമാനമായ പേരുകളില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡും റിവൈസിങ് കമ്മിറ്റിയും ജെഎസ്‌കെയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സെൻസെർ ബോർഡിന്റെ തീരുമാനത്തിന്റെ പകർപ്പ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories