Malayalam News, Kerala Vision News, Malayalam News Website
Share the Article
News Malayalam 24x7
Thiruvananthapuram
Accused Confesses to Pushing 19-Year-Old Girl from Train in Kerala
കുറ്റം സമ്മതിച്ച് പ്രതി; ട്രെയിനില്‍ നിന്ന് 19 കാരിയെ തള്ളിയിട്ട സംഭവം തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് 19 കാരിയായ യുവതിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. താൻ മദ്യലഹരിയിലായിരുന്നുവെന്നും വാതിലിൽ നിന്ന് മാറി നിൽക്കാൻ യുവതി ആവശ്യപ്പെട്ടപ്പോൾ ദേഷ്യം വന്നാണ് തള്ളിയിട്ടതെന്നും പ്രതി പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം രാത്രി വർക്കല അയിനി മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് കേരള എക്സ്പ്രസ് ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
1 min read
View All
 Kerala State School Olympics
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; ഒവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഒവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം. നിലവില്‍ 1616 പോയിന്റുകളാണ് തിരുവനന്തരത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ തിരുവനന്തപുരത്തേക്കാള്‍ ഏറെ പിന്നിലാണ്. അത്‌ലറ്റികസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിനായി പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. നിലവില്‍ പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. സ്‌കൂളുകളില്‍ മലപ്പുറം കടക്കശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് ആണ് ഒന്നാം സ്ഥാനത്ത്. അഞ്ചാം ദിനമായ ഇന്ന് ഒമ്പത് ഫൈനലുകളാണ് നടക്കുക. ഹൈ ജംപ്, പോള്‍ വാട്ട്, ഹാമര്‍ ത്രോ, ഷോട്ട് പുട്ട്, ട്രിപ്പിള്‍ ജംപ് എന്നി ഇനങ്ങളിലാണ് ഫൈനല്‍. അധ്യാപകരുടെ മത്സരങ്ങളുടെ ഫൈനലുകളും ഇന്ന് നടക്കും.
1 min read
View All
Thiruvananthapuram General Hospital Negligence
സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം;പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പൊലീസ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതിയുടെ നെഞ്ചിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ, ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് പങ്കില്ലെന്ന് മൊഴി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ് കുമാർ, ഗൈഡ് വയർ കുടുങ്ങിയതിൽ തനിക്ക് പങ്കില്ലെന്ന് പൊലീസിന് മൊഴി നൽകി. ഈ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡിഎംഒ) പൊലീസ് കത്ത് നൽകി.
1 min read
View All
Thiruvananthapuram Medical College
ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തൽ ശരിവെച്ച് നാലംഗ സമിതി റിപ്പോര്‍ട്ട് ഉപകരണങ്ങൾ വാങ്ങുന്നതിൽ ഗുരുതര ക്രമക്കേടെന്ന് റിപ്പോർട്ട്; ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ ശരിവെച്ച് സമിതി.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സർക്കാർ സംവിധാനം കാര്യക്ഷമമല്ലെന്ന് നാലംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. നേരത്തെ ഡോ. ഹാരിസ് ചിറയ്ക്കൽ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ശരിവെക്കുന്നതാണ് റിപ്പോർട്ട്. പലപ്പോഴും ശസ്ത്രക്രിയ ഉപകരണങ്ങൾ സമയത്ത് ലഭ്യമാകാറില്ലെന്നും ഇത് വലിയ കാലതാമസത്തിന് ഇടയാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
1 min read
View All
Medical Malpractice: Health Department Directs Woman to Directorate
ശസ്ത്രക്രിയ പിഴവ്; യുവതിയോട് ഡയറക്ടറേറ്റിലെത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം തിരുവനന്തപുരത്ത് ശസ്ത്രക്രിയ പിഴവ് കാരണംയുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ യുവതിയോട് ഡയറക്ടറേറ്റിലെത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ചികിത്സ രേഖകള്‍ ഹാജരാക്കാനും യുവതിക്കും ആശുപത്രി സുപ്രണ്ടിനും നിര്‍ദേശമുണ്ട്. നെഞ്ചില്‍ ഗൈഡ് വയറുമായി രണ്ടരവര്‍ഷത്തിലധികമായി ദുരിതമനുഭവിക്കുകയാണ് കാട്ടാക്കട സ്വദേശി സുമയ്യ. ഇത് നീക്കം ചെയ്യണമെന്നതാണ് യുവതിയുടെ ആവശ്യം.
1 min read
View All
Padmanabhaswamy Temple
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്തതായി പരാതി തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്തതായി പരാതി.. സെര്‍വര്‍ ഡാറ്റാ ബേസ് ഹാക്ക് ചെയ്തുവെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. ജൂണ്‍ 13-ാം തിയ്യതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തന രഹിതമാക്കണമെന്ന ഉദ്ദേശത്തോടെയാണ് സെര്‍വര്‍ സിസ്റ്റം ഹാക്ക് ചെയ്തതെന്നും പരാതിയിൽ പറയുന്നു. കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റകള്‍ക്ക് മാറ്റം വരുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഹാക്കിങിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ ഉണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഭരണ സമിതിയിലെ ചില ആളുകളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായാണ് ഹാക്ക് ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
1 min read
View All
Other News