തിരുവനന്തപുരം: സംസ്ഥാനത്തെ വായുസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘടനയായ എയർ വെറ്ററൻസ് അസോസിയേഷൻ്റെ (AVA) ആദ്യ വാർഷിക സംസ്ഥാന സമ്മേളനവും ഓണാഘോഷ പരിപാടികളും തിരുവനന്തപുരത്ത് സെപ്തംബർ 14 ന് നടക്കും.
പേരൂർക്കട കൗസ്തുഭം ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായിരിക്കും. അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ വേണു വടക്കേടത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തിലേറെ വിരമിച്ച സൈനികരും അവരുടെ കുടുബാംഗങ്ങളും പങ്കെടുക്കും. അസോസിയേഷൻ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചതാണിത്.
വാര്‍ത്താസമ്മേളനത്തില്‍ എയര്‍ വെറ്ററൻസ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷൻ വേണു വടക്കേടത്ത്, ഭാരവാഹികളായ സുരേഷ് ബാബു, സുനില്‍ കെ.വി, ഗോപകുമാര്‍ ബി, പ്രസാദ് ചെന്നിത്തല, സുരേഷ് കുമാര്‍ കെ, മീഡിയ കോര്‍ഡിനേറ്റര്‍ കിഷോര്‍കുമാര്‍ എസ് എന്നിവര്‍ പങ്കെടുത്തു.