കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. 45 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഒന്നാം ഘട്ടത്തില്‍ ബിജെപി പുറത്തുവിട്ടത്. വനിതാ സംവരണ വാര്‍ഡുകള്‍ ഉള്‍പ്പടെ 28 വാര്‍ഡുകളില്‍ വനിതകളാണ് മത്സര രംഗത്തുള്ളത്.
മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയും നിലവിലെ കൗണ്‍സിലറുമായ നവ്യാ ഹരിദാസ് ഇത്തവണയും കാരപ്പറമ്പ് ഡിവിഷനില്‍ നിന്നും ജനവിധി തേടുന്നുണ്ട്.നിലവില്‍ ഏഴ് കൗണ്‍സിലര്‍മാരുള്ള ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22 ഇടങ്ങളിലാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഈ സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് കോര്‍പ്പറേഷനിലെ നിര്‍ണായക കക്ഷിയായി മാറുകയാണ് ലക്ഷ്യം.2015-ലും 2020-ലും നേടിയത് ഏഴ് സീറ്റുകളാണെങ്കിലും 2015-ല്‍ ഏഴിടത്ത് രണ്ടാമതായിരുന്ന പാര്‍ട്ടിക്ക് 2020-ല്‍ 22 ഇടത്ത് രണ്ടാമത് എത്താനായി. ഈ മികവ് ആവര്‍ത്തിക്കുമ്പോള്‍ ഇത്തവണ 20-ല്‍ കുറയാതെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.