Share this Article
News Malayalam 24x7
കേന്ദ്ര സര്‍വകലാശാല റജിസ്ട്രാര്‍ മുരളീധരന്‍ നമ്പ്യാര്‍ക്കെതിരെ എബിവിപി പ്രതിഷേധം

ABVP protests against Central University Registrar Muralidharan Nambiar

കാസറഗോഡ്, പെരിയ കേന്ദ്ര സർവകലാശാലയിൽ റെജിസ്ട്രാരെ  തടഞ്ഞ് എബിവിപി പ്രവർത്തകർ.ലൈംഗിക ആരോപണത്തിൽ നടപടി നേരിട്ട ഡോ.ഇഫ്തിക്കർ അഹമ്മദിനെതിരിച്ചെടുത്തതിലാണ് പ്രതിഷേധം.

ലൈംഗിക ആരോപണ പരാതിയിൽ  നടപടി നേരിട്ട പെരിയ കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് താരതമ്യ പഠന വിഭാഗത്തിലെ അധ്യാപകൻ ഇഫ്തിക്കർ അഹമ്മദിനെ  തിരിച്ചെടുത്തതിലാണ്  പ്രതിഷേധം. എബിവിപി പ്രവർത്തകർ സർവകലാശാല രജിസ്റ്റാർ മുരളീധരൻ നമ്പ്യാരെ വഴിയിൽ തടഞ്ഞു. 

കഴിഞ്ഞ നവംബർ 13 ന് ഇന്റേണൽ മിഡ് ടേം പരീക്ഷക്കിടെ ബോധരഹിതയായ വിദ്യാർഥിനിയോട്  ഇഫ്തികർ അഹമ്മദ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആരോപണം.പിന്നീട് കൂടുതൽ 

വിദ്യാർത്ഥിനികൾ അധ്യാപനെതിരെ പീഡന പരാതി നൽകുകയായിരുന്നു . അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് മറ്റ് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ  സർവ്വകലാശാല വൈസ് ചാൻസലർ  അധ്യാപകനെ സസ്പെൻഡ് ചെയ്തു   ഉത്തരവിറക്കിയിരുന്നു .പിന്നീട് ഇന്റണേൽ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്വേഷണത്തെ തുടർന്ന് അധ്യാപകനെ കുറ്റവിമുക്തനാക്കി സർവ്വകലാശാല ഉത്തരവിറക്കിയത്. പ്രതിഷേധക്കാരെ വൈസ് ചാൻസിലർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories